Sunday, September 8, 2013

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

സാമൂഹ്യശാസ്ത്ര പഠനം രസകരവും എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെ വിജയഭേരിയുടെ നേത്രത്വത്തില്‍ പത്താം ക്ലാസ്സിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ നടന്ന ക്യാമ്പില്‍ പരീക്ഷയെ എങ്ങനെ നേരിടണമെന്നും, പരീക്ഷാ ചോദ്യങ്ങളുടെ രീതിയെകുറിച്ചും ചര്‍ച്ച ചെയ്തു. ഓരോ പാഠഭാഗത്തിലുമുള്ള പ്രധാന ഭാഗങ്ങള്‍  ഉള്‍പെടുത്തി അദ്ധ്യാപകര്‍ ക്ലാസ്സെടുത്തു. ക്യാമ്പ് ഫലപ്രദവും ആത്മവിശ്വാസം നല്‍കുന്നതുമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.

Tuesday, September 3, 2013

'സ്നേഹ സ്പര്‍ശം പദ്ധതി ആരംഭിച്ചു.'

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനമേഖലയില്‍ പ്രയാസമനുഭവിക്കുന്ന കൂട്ടുകാരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇ.എം.ഇ.എ.എച്ച്.എസ്.എസ് ജൂനിയര്‍ റെഡ് ക്രോസ്സ് ആരംഭിച്ച സ്നേഹ സ്പര്‍ശം പദ്ധതി ഹെഡ്മിസ്ട്രസ് വി.ഗീതാദേവി നിര്‍വ്വഹിച്ചു. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍, യൂണിഫോം തുടങ്ങി തങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. സ്റ്റാഫ് സെക്രട്ടറി. എം.എ ഖാദര്‍, കെസി തോമസ് , ജെ.ആര്‍.സി കൗണ്‍സിലര്‍ ഷമീര്‍. പി.എ എന്നിവര്‍ പദ്ധതിയുടെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.

Monday, September 2, 2013

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇലകഷന്‍ വേറിട്ട അനുഭവമായി മാറി

ഇ.എം.ഇ.എ ഹൈസ്കൂളില്‍ ലീഡര്‍മാരുടെ തെരഞ്ഞെടുപ്പിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചത് വിദ്യാര്‍ത്ഥികളില്‍ ആവേശമുണര്‍ത്തി. സാമൂഹ്യശാസ്ത്രക്ലബ്ബും ഐ.ടി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച  സ്കൂള്‍ പാര്‍ലമെന്ററി ഇലക്ഷന്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി . ഗീതാദേവി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഒരു പോളിങ് സ്റ്റേഷനില്‍ രണ്ട് ബൂത്തുകള്‍ സജ്ജീകരിച്ചായിരുന്നു ഇലക്ഷന്‍. പ്രിസൈഡിങ് ഓഫീസ്സര്‍, പോളിങ് അസിസ്റ്റന്റുമാര്‍, കണ്‍ട്രോളിങ് ഓഫീസ്സര്‍മാര്‍, സെക്യൂരിറ്റിഗാഡ്സ് തുടങ്ങിയ സ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ചു. ഇലക്ഷന്‍ കമ്മീഷന്‍ അതാത് സമയങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും സമ്മദിദായകരില്‍ ആവേശമുയര്‍ത്തി. നൂതന ഇലക്ഷന്‍ രീതിയെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയും ജനാധിപത്യത്തിന്റെ പങ്കും മൂല്യവും കുട്ടികളിലെത്തിക്കുകയുമാണ് ഈ ഇലക്ഷനിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികള്‍ ഉത്സാഹപൂര്‍വ്വം ഓരോ ദൗത്യവും ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവെന്നും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ഷമീര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

Friday, August 16, 2013

സ്വാതത്ര്യ ദിനം ആചരിച്ചു.


കൊണ്ടോട്ടി : ഇന്ത്യാ മഹാരാജ്യം അറുപത്തി ഏഴാം സ്വാതന്ത്ര്യദിനമാചരിക്കുന്ന ഈ വേളയില്‍ ഇ.എം.ഇ.എ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ അരങ്ങേറി. ക്ര്ത്യം 8 മണിക്ക് തന്നെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. ഡോ. അബൂബക്കര്‍   പതാകയുയര്‍ത്തല്‍ കര്‍മ്മം സ്കൂളിന്റെ പ്രധാന അധ്യാപികയായ ശ്രീമതി ഗീതാദേവി ടീച്ചറുടെ സാനിധ്യത്തില്‍ നിര്‍വഹിച്ചു.   സ്കൗട്ടും, ഗെയിംസും, റെഡ് ക്രോസ്സും അണി നിരന്ന അസംബ്ലി കണ്ണിന് കുളിര്‍മ്മയേറുന്നതായിരുന്നു. പതാക ഉയര്‍ത്തല്‍ കര്‍മ്മത്തിന് ശേഷം സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംഘടിപ്പിച്ച വിവിധ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. 

Monday, August 12, 2013

ചുമര്‍പത്ര നിര്‍മ്മാണ മത്സരം നടത്തി

കൊണ്ടൊട്ടി : ഇ.എം.ഇ.എ സ്കൂളില്‍ എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ, നാഗസാക്കി ദിനത്തിന്‍റെ ഭാഗമായി ക്ലാസ് തലത്തില്‍ നടത്തിയ ചുമര്‍ പത്ര നിര്‍മ്മാണ മത്സരത്തില്‍ 10. ബി ക്ലാസ്സ് ഒന്നാംസ്ഥാനവും 9.സി ക്ലാസ്സ് രണ്ടാം സ്ഥാനവും നേടി. വാര്‍ത്തകളും ചിത്രങ്ങളും ഉള്‍പെടുത്തി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ചുമര്‍പത്രങ്ങളില്‍ യുദ്ധത്തിന്‍റെ ഭീതി വരച്ചുകാട്ടുന്നതായിരുന്നു.
ഒന്നാം സ്ഥാനം ( 10.ബി )
രണ്ടാം സ്ഥാനം ( 9.സി )


Popular Posts

 
Design by :just4yaseer@gmail.com